മഞ്ചേരി: വനിതാമതിൽ വർഗീയ ചേരിതിരിവുണ്ടാക്കുമെന്നും അതിനാലാണ് സാംസ്‌കാരിക നായകൻമാരുൾപ്പെടെ അതിൽനിന്ന്‌ പിന്മാറിയതെന്നും ജോസ്‌ കെ. മാണി എം.പി. പ്രസ്താവിച്ചു.

കേരള കോൺഗ്രസ് (എം) ജില്ലാകമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡന്റ് ജോണി പുല്ലന്താണി അധ്യക്ഷനായി. സംസ്ഥാന ജനറൽസെക്രട്ടറി ജോയി എബ്രഹാം, ചാക്കോ വർഗീസ്, റോഷി അഗസ്റ്റിൻ എം.എൽ.എ, ജയ്‌സൺ തോമസ്, എഡ്വിൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.

Content Highlights: Mancheri jose k mani against women wall