മഞ്ചേരി : നഗരസഭയുടെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലേക്ക് സമാന ഗ്രൂപ്പ് 100 കിടക്കകളും 100 തലയിണകളും നൽകി. എം.ഡി ഒ.എം.എ. റഷീദ് നഗരസഭാധ്യക്ഷ വി.എം. സുബൈദയ്ക്ക് കൈമാറി.
വൈസ് ചെയർമാൻ വി.പി. ഫിറോസ്, വല്ലാഞ്ചിറ മുഹമ്മദാലി, ബീനാജോസഫ്, സാബിറ കുരിക്കൾ, സജ്‌ന, സതീഷ്‌കുമാർ, സുബ്ബറാം തുടങ്ങിയവർ പ്രസംഗിച്ചു.
മഞ്ചേരി : മഞ്ചേരി കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ടെക്സ്‌റ്റയിൽ ആൻഡ് ഗാർമെന്റ്‌സ് ഡീലേഴ്‌സ് അസോസിയേഷൻ കിടയ്ക്കവിരികളും പുതപ്പുകളും നൽകി. യൂണിറ്റ് പ്രസിഡന്റ് സക്കീർചമയം നഗരസഭാധ്യക്ഷ വി.എം. സുബൈദയ്ക്ക് കൈമാറി. ജില്ലാ വൈസ് പ്രസിഡന്റ് ഷരീസ് ചേലാസ്, അജി അജ്വ , അഷ്‌റഫ് മാടായി, വി.പി. ഫിറോസ്, സതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഒതുക്കുങ്ങൽ : ഒതുക്കുങ്ങൽ പഞ്ചായത്ത് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് കോട്ടയ്ക്കൽ സോൺ എസ്.വൈ.എസ്. സാന്ത്വനകമ്മിറ്റി അവശ്യസാധനകൾ നൽകി.
പഞ്ചായത്ത് പ്രസിഡന്റ് വി. ബിഫാത്തിമ, സെക്രട്ടറി അബ്ദുൽകരീം എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. എസ്.വൈ.എസ്. സോൺ ഭാരവാഹികളായ ഉസ്മാൻ ചെറുശോല, യാഖൂബ് അഹ്സനി, ഇസ്ഹാഖ് നിസാമി, സഈദ് സഖാഫി, യൂനുസ് നിസാമി, അബ്ദുല്ല അഹ്സനി തുടങ്ങിയവർ പങ്കെടുത്തു.