മഞ്ചേരി : മെഡിക്കൽകോളേജിലെ താത്കാലിക ജീവനക്കാർക്ക് ശമ്പളം നല്കണമെന്ന് ബി.ജെ.പി. മഞ്ചേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ബിനീഷ് ബാബു അധ്യക്ഷത വഹിച്ചു. ജ്യോതിഷ്, സുനിൽരാജ്, ഉണ്ണികൃഷ്ണൻ തൊഴാക്കര, സത്യൻമേലാക്കം, തുളസിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.