മഞ്ചേരി : ബ്ലോക്ക് റിസോഴ്‌സ് സെന്ററിലേക്ക് ക്ലസ്റ്റർ റിസോഴ്‌സ് സെന്റർ കോ-ഓർഡിനേറ്റർമാരെ പിൻവാതിലിലൂടെ നിയമിക്കുന്നതായി മുസ്‌ലിം യൂത്ത്‌ലീഗ് മഞ്ചേരി മണ്ഡലം കമ്മിറ്റി ആരോപിച്ചു.
ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർക്ക് നിവേദനവും നൽകി. യൂത്ത്‌ലീഗ് ജനറൽസെക്രട്ടറി സജറുദ്ദീൻമൊയ്തു, സാദിഖ് കൂളമഠത്തിൽ, ഇക്ബാൽ വടക്കാങ്ങര, വി.ടി. ഷഫീഖ് തുടങ്ങിയവർ നേതൃത്വംനൽകി.