മഞ്ചേരി : ഡിഗ്രി ഓൺലൈൻ പഠനത്തിന് സ്‌മാർട്ട്‌ഫോണില്ലാത്ത 14 വിദ്യാർഥികൾക്ക് മഞ്ചേരി കോ-ഓപ്പറേറ്റീവ് ആർട്‌സ് കോളേജ് വിദ്യാർഥികൾ ഫോണുകൾ നൽകി. പൂർവവിദ്യാർഥികളുടെ സഹകരണത്തോടെയാണ് ഫോണുകൾ നൽകിയത്.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. റഷീദ്‌ബാബു ഉദ്ഘാടനംചെയ്തു. പി.ഇ. രാജഗോപാലൻ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ സായിദ, എ. ശ്രീധരൻ, ഡോ. ബാലചന്ദ്രൻ, രാജേന്ദ്രവർമ, കരീം, വി.കെ. ലീന, ജലാലുദ്ദീൻ, ജോബ് തോമസ് തുടങ്ങിയവർ സംസാരിച്ചു.