മഞ്ചേരി : നോബിൾ വിമൻസ് കോളേജിലെ മനഃശാസ്ത്രവിഭാഗത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു.
480 പേർ പങ്കെടുത്തു. വെബിനാർ കോളേജ് ചെയർമാൻ ഡോ. യൂനുസ് നാലകത്ത് ഉദ്ഘാടനംചെയ്തു.
'ഇൻഡസ്ട്രിയൽ സൈക്കോളജിയുടെ സാധ്യതകൾ' എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ് ആർ.എസ്. ജിജിൻ ക്ലാസെടുത്തു.
കോളേജ് പ്രിൻസിപ്പൽ ഡോ. നിസ്താർ അധ്യക്ഷതവഹിച്ചു. സൈക്കോളജി വിഭാഗം മേധാവി ഡോ. എസ്.ആർ. അനുപമ, അസീസ്, ജയിഷ തുടങ്ങിയവർ സംസാരിച്ചു.