മഞ്ചേരി : നഗരത്തിൽ ജലവകുപ്പിന്റെ വിതരണപൈപ്പ് വീണ്ടും പൊട്ടി.
പഴയ ബസ്‌സ്റ്റാൻഡിനടുത്താണ് പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നത്. റോഡ് പൊളിഞ്ഞിട്ടുണ്ട്.
രണ്ടുദിവസം മുമ്പ് സെൻട്രൽ ജങ്ഷനിൽ പൈപ്പ് പൊട്ടി റോഡ് തകർന്നിരുന്നു. ഇത് ഞായറാഴ്ചയാണ് അറ്റകുറ്റപ്പണി നടത്തിയത്. തിങ്കളാഴ്ച രാവിലെ തൊട്ടപ്പുറത്ത് ഓട്ടോസ്റ്റാൻഡിന് സമീപത്തെ പൈപ്പും പൊട്ടുകയായിരുന്നു.
മഞ്ചേരിയിലെ ജലവിതരണപൈപ്പുകൾക്ക് 35 വർഷത്തിലേറെ പഴക്കമുണ്ട്. ഇത് മാറ്റിസ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും നടപ്പായില്ല.