മഞ്ചേരി : മഞ്ചേരി മെഡിക്കൽകോളേജിൽ കോവിഡ് ഇതര ചികിത്സ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് എം. ഉമ്മർ എം.എൽ.എ. സത്യാഗ്രഹസമരം നടത്തി. കോവിഡ് പരിശോധനാഫലം വേഗത്തിലാക്കണമെന്നുമാവശ്യപ്പെട്ടാണ് മൂന്നുമണിക്കൂർ സത്യാഗ്രഹം നടത്തിയത്.
പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഉദ്ഘാടനംചെയ്തു. പറമ്പൻ റഷീദ് അധ്യക്ഷതവഹിച്ചു.
ഇ.ടി. മുഹമ്മദ്‌ബഷീർ എം.പി, എം.എൽ.എമാരായ എ.പി. അനിൽകുമാർ, പി. അബ്ദുൾഹമീദ്, പി. ഉബൈദുള്ള, കെ. ആബിദ് ഹുസൈൻ തങ്ങൾ, മുസ്‌ലിംലീഗ് ജില്ലാസെക്രട്ടറി യു.എ. ലത്തീഫ്, എം. റഹ്‌മത്തുള്ള, വല്ലാഞ്ചിറ മുഹമ്മദാലി തുടങ്ങിയവർ സംസാരിച്ചു.