മഞ്ചേരി : കിഴിശ്ശേരിയിൽ ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
കുഴിയമ്പറമ്പ് പുറ്റമണ്ണ ഗുലാംഅലി (56)യെയാണ് മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
2017 നവംബറിലാണ് ഭാര്യ ഖദീജയെ (46) ഇയാൾ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നത്. വെള്ളിയാഴ്ച പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കാത്തതിനാൽ ശിക്ഷ പ്രഖ്യാപിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.സംശയത്തെത്തുടർന്നാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. പശുവിനുള്ള പുല്ലുമായി വരുമ്പോൾ പിന്തുടർന്ന് വെട്ടുകയായിരുന്നു. 22 സാക്ഷികളെ വിസ്തരിച്ചു. 18 രേഖകളും എട്ട് തൊണ്ടിമുതലുകളും ഹാജരാക്കി.