മഞ്ചേരി : മഞ്ചേരി മെഡിക്കൽകോളേജിലെ 40 ഹൗസ് സർജൻസി ഡോക്ടർമാരെ തൃശ്ശൂർ, കോഴിക്കോട് മെഡിക്കൽകോളേജുകളിലേക്ക് മാറ്റി.
ആശുപത്രിയിൽ കോവിഡ് ചികിത്സ മാത്രമായതോടെ ഹൗസ് സർജൻസി ഡോക്ടർമാരുടെ പരിശീലനം മുടങ്ങുന്ന സ്ഥിതിയുണ്ടായി. ഇതേത്തുടർന്നാണ് ഇവരെ രണ്ടിടങ്ങളിലേക്ക് അയച്ചത്.
എം.ബി.ബി.എസ്. പൂർത്തിയാക്കിയ 83 പേരാണ് മഞ്ചേരിയിലുള്ളത്.
അത്യാഹിതവിഭാഗം, ഒ.പി, ഐ.പി. എന്നിവിടങ്ങളിലാണ് ഇവർക്ക് പരിശീലനം നല്കുന്നത്. മെഡിക്കൽകോളേജ് കോവിഡ് കേന്ദ്രമാക്കി മാറ്റിയതോടെ പ്രധാനചികിത്സാവിഭാഗങ്ങളെ മറ്റാശുപത്രികളിലേക്ക് മാറ്റി. സർജറി, ഓർത്തോ, മെഡിസിൻ തുടങ്ങിയവ ഇല്ലാതായതോടെയാണ് പരിശീലനത്തെ ബാധിച്ചത്. എറണാകുളം മെഡിക്കൽകോേളജും സമാനമായ അവസ്ഥ നേരിടുന്നുണ്ട്.