മഞ്ചേരി: പൗരത്വരജിസ്റ്റർ നടപ്പാക്കാൻ നഗരസഭ ശ്രമിക്കുന്നുവെന്നാരോപിച്ച് ഭരണഘടനാസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ മഞ്ചേരി നഗരസഭാഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.

പി.എം. സഫറുള്ള ഉദ്ഘാടനംചെയ്തു. വി. അജിത്ത്കുമാർ അധ്യക്ഷതവഹിച്ചു. അസൈൻകാരാട്ട്, കെ. ഫിറോസ്ബാബു, ഖാലിദ്, കെ. ഉബൈദ് തുടങ്ങിയവർ സംസാരിച്ചു.