മഞ്ചേരി: ശാസ്ത്രസാഹിത്യ പരിഷത്ത് മഞ്ചേരി മേഖലയുടെ നേതൃത്വത്തിൽ വലയസൂര്യഗ്രഹണം കാണുന്നതിന് പരിശീലനം നൽകി.
മലപ്പുറം അമേച്വർ അസ്ട്രോണമേഴ്സ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. 26-നാണ് വലയസൂര്യഗ്രഹണം. ശാസ്ത്രസാഹിത്യ പരിഷത്ത് പൊന്നാനി മേഖലാ സെക്രട്ടറി സുധീർ ആലങ്കോട് ക്ലാസെടുത്തു.
ഉണ്ണിക്കൃഷ്ണൻ മംഗലശ്ശേരി, ഇ.എം. നാരായണൻ, കെ.കെ. ദിനേശ്, കെ. പുരുഷോത്തമൻ, കെ. കൃഷ്ണൻ, കെ. ജയദീപ്, കെ. രാധാകൃഷ്ണൻ, സത്യനാഥൻ തുടങ്ങിയവർ സംസാരിച്ചു.