വണ്ടൂർ : കുളത്തിൽവീണ്‌ മരണത്തോടുമല്ലടിച്ച അഫ്ഷിനെ ജീവിതത്തിലേക്കു തിരികെയെത്തിച്ചത് യുവാവിന്റെ അവസരോചിത ഇടപെടൽ.

പോരൂർ ചാത്തങ്ങോട്ടുപുറം എരഞ്ഞിക്കുന്നിലെ പള്ളിക്കുളത്തിലാണ് രണ്ടരവയസ്സുകാരനായ അഫ്ഷിൻ അബദ്ധത്തിൽ വീണത്. ഇതുകണ്ട് ഓടിക്കൂടിയ സത്രീകളുടെയും കുട്ടികളുടെയും അലറിക്കരച്ചിൽ കേട്ടാണ് ഇതുവഴി പോവുകയായിരുന്ന ജുനൈദ് ഇവിടെയത്തിയത്.

വെള്ളം കുടിച്ച് അവശനിലയിലായ കുട്ടിയെയാണ് കാണുന്നത്. ഉടൻതന്നെ കൃത്രിമശ്വാസം കൊടുത്തും വെള്ളം മൂക്കിലൂടെ വലിച്ചെടുത്തുമെല്ലാം ജുനൈദ് കുട്ടിയെ വണ്ടൂർ താലൂക്കാശുപത്രിയിലെത്തിച്ചു. ഇവിടെനിന്ന്‌ മഞ്ചേരി മെഡിക്കൽകോളേജിലുമെത്തിച്ചു.

പോരൂർ സർവീസ് സഹകരണബാങ്ക് ജീവനക്കാരനും സി.പി.എം. ലോക്കൽ കമ്മറ്റിയംഗവും ഡി.വൈ.എഫ്.ഐ. വണ്ടൂർ ബ്ലോക്ക് ട്രഷററുമാണ് ജുനൈദ്.

Content Highlight: Man Saves baby Dragged Into Pond