മമ്പാട് : പഞ്ചായത്തിലെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലേക്ക് വ്യക്തികളും സംഘടനകളും സഹായങ്ങൾ കൈമാറി. കിടക്കവിരികൾ യൂത്ത്‌ലീഗ് സമിതി കൈമാറി. പ്രസിഡന്റ് അഷ്‌റഫ് ടാണയിൽനിന്ന്‌ പഞ്ചായത്ത് പ്രസിഡന്റ് സമീന കാഞ്ഞിരാല ഏറ്റുവാങ്ങി.

മമ്പാട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തലയിണകൾ നൽകി. ബാങ്ക് പ്രസിഡന്റ് കെ. കുഞ്ഞാലി കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് സമീന കാഞ്ഞിരാല, അംഗം വി.ടി. നാസർ, നോഡൽ ഓഫീസർ പി. മുജീബ്റഹ്‌മാൻ, കാഞ്ഞിരാല ഫായിസ്, ശിഹാബ് കാമ്പ്രത്ത്, അനസ് മുഫീദ് എന്നിവർ പങ്കെടുത്തു. കേന്ദ്രത്തിലേക്ക് വനിതാ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ 30 കിടക്കകൾ നൽകും. ഇതിലേക്ക് ആവശ്യമായ തലയിണ, കിടക്കവിരി, പുതപ്പ്, ബക്കറ്റ്, കപ്പ്, തോർത്തുമുണ്ട് എന്നിവ സി.പി.എം. ലോക്കൽ സമിതി നൽകും.