മമ്പാട് : പഞ്ചായത്തിലെ കണ്ടെയ്ൻമെന്റ് സോണിൽ റാപിഡ് സർവേ തുടങ്ങി. പനി, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണമുള്ളവർക്ക് ആന്റിജൻ പരിശോധന ഉറപ്പാക്കും.

ഓരോ വാർഡിലും രണ്ടുവീതം സംഘങ്ങളാണ് സർവേ നടത്തുക. ബുധനാഴ്ചയോടെ പൂർത്തീകരിക്കും.