മമ്പാട് : കോവിഡ്-19 സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് മമ്പാട് പഞ്ചായത്തിലെ അഞ്ച് വാർഡുകൾ കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെടുത്തി. മമ്പാട് സൗത്ത്, നോർത്ത്, ഇപ്പൂട്ടിങ്ങൽ, വടപുറം, താളിപ്പൊയിൽ വാർഡുകളാണ് ഉൾപ്പെടുത്തിയത്.

രോഗബാധിതരുമായി നേരിട്ട് സമ്പർക്കമുള്ള കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കളക്ടറുടെ നടപടി.