മമ്പാട് : എം.ഇ.എസ്. മമ്പാട് കോളേജിൽ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സൗകര്യമൊരുക്കാൻ പഞ്ചായത്ത് തീരുമാനം.

ഇതിന്റെ മുന്നോടിയായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കെട്ടിടം പരിശോധിച്ചു. ശുചീകരണപ്രവൃത്തികൾക്ക് നിർദേശം നൽകി.

പഞ്ചായത്ത് പ്രസിഡന്റ് സമീന കാഞ്ഞിരാല, വൈസ് പ്രസിഡന്റ് പന്താർ മുഹമ്മദ്, അംഗം വി.ടി. നാസർ, മെഡിക്കൽ ഓഫീസർ പി. ധന്യശ്രീ, പഞ്ചായത്ത് സെക്രട്ടറി വി. അവിസന്ന, നോഡൽ ഓഫീസർ പി. മുജീബ് റഹ്‌മാൻ, ഹെൽത്ത് ഇൻസ്പെക്ടർ സി.ടി. ഗണേശൻ, ഓവർസിയർ സി. ദീപക്, ഹെഡ് ക്ലർക്ക് കെ. രാധാകൃഷ്ണൻ, യൂത്ത് കോ-ഓർഡിനേറ്റർ അഷ്‌റഫ് ടാണ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

50 കിടക്കകളും അവശ്യസാധനങ്ങളും ക്രമീകരിക്കാനാണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു. സാനിറ്റൈസറുകൾ, മാസ്കുകൾ, ബെഡ് ഷീറ്റുകൾ, തലയണകൾ, പി.പി.ഇ. കിറ്റ്, ഗ്ലാസുകൾ, പാത്രങ്ങൾ തുടങ്ങിയവയ്ക്ക് സുമനസ്സുകളുടെ സഹായംതേടും. സന്നദ്ധതയുള്ള വ്യക്തികളും സംഘടനകളും ബന്ധപ്പെടണം. ഫോൺ: 9446667133, 9048137550.