മമ്പാട് : മമ്പാട് എം.ഇ.എസ്. കോളേജ് അധ്യാപകൻ ഡോ. രാജേഷ് മോൻജി, കാലിക്കറ്റ് സർവകലാശാല മലയാളവിഭാഗം ഗവേഷകൻ എം.സി. വിജിത് എന്നിവർചേർന്ന് സമാഹരിച്ച ‘ഫോക്‌ലോർ -പഠനങ്ങൾ നിരീക്ഷണങ്ങൾ’ എന്ന ഗ്രന്ഥം പ്രകാശനംചെയ്തു. നാടൻപാട്ട്‌ കലാകാരൻ സുരേഷ് തിരുവാലി പ്രകാശനകർമം നിർവഹിച്ചു. ചിത്രകാരി ടി. ശ്രീലക്ഷ്മി പുസ്തകം ഏറ്റുവാങ്ങി. എം.ഇ.എസ്. മമ്പാട് കോളേജിലെ മലയാളവിഭാഗത്തിന്റെ നേതൃത്വത്തിലുള്ള മലയാളവേദിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.