മമ്പാട് : കഴിഞ്ഞ പ്രളയത്തിൽ വീടുകൾ തകർന്ന കുടുംബങ്ങൾക്ക് എറണാകുളം സ്വദേശി ഷാജഹാൻ ഹാജി നിർമിച്ച വീടുകളുടെ താക്കോൽ കൈമാറി. ഏഴു വീടുകളാണ് നിർമിച്ചത്.
ഇവയുടെ നിർമാണച്ചുമതല ഏറ്റെടുത്ത സിയാദ് ആലുവയെ അനുമോദിച്ചു. അനുമോദനച്ചടങ്ങിൽ മമ്പാട് പഞ്ചായത്ത് യൂത്ത് കോ-ഓർഡിനേറ്റർ അഷ്‌റഫ് ടാണ ഉപഹാരംനൽകി, സുബൈർ എറണാകുളം, ഫായിസ് കാഞ്ഞിരാല, ശിഹാബ് നടുവക്കാട്, സാജിദ്‌ബാബു ഇല്ലിക്കൽ, കെ. ജലീൽ, കെ. അസ്‌കർ, പി. റഫീഖ്, കെ. സമദ് തുടങ്ങിയവർ പങ്കെടുത്തു.