മമ്പാട് : പിതാവിന്റെ സ്മരണയ്ക്കായി മക്കളുടെ കാരുണ്യപ്രവർത്തനം. മമ്പാട് പാലത്തിങ്ങലിലെ പരേതനായ എം.സി. അബൂബക്കറിന്റെ മക്കളാണ് കാരുണ്യപ്രവർത്തനങ്ങൾക്കായി തുക നീക്കിവെച്ചത്. മക്കളായ തൃമതി, തർത്തീബ് എന്നിവരിൽനിന്ന് മൂന്ന്‌ ലക്ഷം രൂപയുടെ ചെക്ക് പാലിയേറ്റീവ് കെയർ ക്ലിനിക്ക് അധ്യക്ഷൻ ഡോ. പി. അൻവർ ഏറ്റുവാങ്ങി. പാലിയേറ്റീവ് സെക്രട്ടറി കെ. സീതിക്കോയ മൗലവി, കെ.പി. മുസ്തഫ, കെ. മുഹമ്മദ് എന്നിവർ പങ്കെടുത്തു.