മമ്പാട് : കോവിഡ്-19 നിയന്ത്രണനടപടികളുടെ ഭാഗമായി മമ്പാട് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. വിദ്യാർഥികൾ യാത്രക്കാരുടെയും മറ്റും വിവരങ്ങൾ രേഖപ്പെടുത്താനുള്ള ഡയറി തയ്യാറാക്കി വ്യാപാരസ്ഥാപനങ്ങളിലും മറ്റും വിതരണംചെയ്തതു. പഞ്ചായത്ത് പ്രസിഡന്റ് സമീന കാഞ്ഞിരാല വിതരണോദ്ഘാടനം നടത്തി. പഞ്ചായത്തംഗം വി.ടി. നാസർ, പാലോളി നിഷാദ്, യു. ഇർഫാൻ, പി. നിഷാദ്, പി. ജിജു, വി.പി. സജീർ, കൃഷി ഓഫീസർ എം. ഷിഹാദ് എന്നിവർ പങ്കെടുത്തു.