മമ്പാട് : സാമൂഹികസേവന രംഗത്തെ ഉന്നമനം ലക്ഷ്യമിട്ട് എം.ഇ.എസ്. കോളേജിൽ (ക്രെസ്റ്റ്) പദ്ധതി തുടങ്ങി. അധ്യാപകരുടേയും പൂർവ വിദ്യാർഥികളുടേയും മാനേജ്‌മെന്റ് സമിതിയുടേയും സഹകരണത്തോടെയാണ് പദ്ധതി.

വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ, സ്കോളർഷിപ്പ് തുടങ്ങിയവയും നിർധനർക്ക് ഭവനപദ്ധതിയും നടപ്പാക്കും. എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ ഉദ്ഘാടനംചെയ്തു.

വിദ്യാർഥികൾക്ക് ലാപ്‌ടോപുകളും മൊബൈൽ ഫോണുകളും വിതരണംചെയ്യുന്ന ചടങ്ങ് എ.പി. അനിൽകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. കോളേജ് മാനേജ്‌മെന്റ് സമിതി പ്രസിഡന്റ് ഇ.പി. മോയിൻകുട്ടി, സെക്രട്ടറി പ്രൊഫ. ഒ.പി. അബ്ദുറഹ്‌മാൻ, പ്രിൻസിപ്പൽ ഇ. അനസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ മുഹമ്മദ് നസീർ, പി. മുഹമ്മദ്, ഇ. ഹസ്‌കർ, ഇ.പി. മുഹമ്മദ് കുഞ്ഞി, എം. അലവിക്കുട്ടി, പി.കെ. മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. രാഹുൽ ഗാന്ധി എം.പി. ചടങ്ങിന് ആശംസ സന്ദേശമയച്ചു.