മമ്പാട് : കോവിഡ് നിയമം ലംഘിച്ച് പൊതുയോഗം നടത്തിയതിന് മമ്പാട്ട് യു.ഡി.എഫ്. പ്രവർത്തകർക്കെതിരേ കേസ്. കണ്ടാലറിയുന്ന 20-ഓളം പേർക്കെതിരേയാണ് കേസെടുത്തതെന്ന് നിലമ്പൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ടി.എസ്. വിനു പറഞ്ഞു.

ബുധനാഴ്ച വൈകീട്ടാണ് മമ്പാടങ്ങാടിയിൽ യു.ഡി.എഫ്. പൊതുയോഗം ചേർന്നത്. 10 പേരിലധികം പങ്കെടുത്ത് പരിപാടികൾ നടത്തരുതെന്നാണ് നിർദേശം.

കോവിഡ് നിയമം ലംഘിച്ച് സംഘംചേരുന്നതിനെതിരേ കർശന നടപടിയെടുക്കാൻ കോടതി നിർദേശമുണ്ടെന്ന് പോലീസ് പറഞ്ഞു.