മമ്പാട് : പഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്താർ മുഹമ്മദിനെതിരേ സി.പി.എം. നടത്തുന്ന ആരോപണങ്ങളിൽ പ്രതിഷേധിച്ച് യു.ഡി.വൈ.എഫ്. പ്രവർത്തകർ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് റഹീം മൂർഖൻ ഉദ്ഘാടനംചെയ്തു. യൂത്ത്‌ലീഗ് പഞ്ചായത്ത് സമിതി പ്രസിഡന്റ് അഷ്‌റഫ് ടാണ അധ്യക്ഷത വഹിച്ചു. റിഷാദ് നീർമുണ്ട, ഫായിസ് കാഞ്ഞിരാല, ശിഹാബ് കാമ്പ്രത്ത്, ബഷീർ എടത്തൻ, രജീഷ് ഓടായിക്കൽ, മുല്ല മുഹമ്മദ്, മുനീർ മേപ്പാടം, ഷിബിൽ കണ്ണിയൻ, ഫാദിൽ പുലത്ത് തുടങ്ങിയവർ പങ്കെടുത്തു.