മമ്പാട് : പുള്ളിപ്പാടം ആരോഗ്യ ഉപകേന്ദ്രം പരിസരത്തെ മരത്തടികൾ വില്പന നടത്തിയ സംഭവത്തിൽ വൈസ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് സി.പി.എം. ലോക്കൽ കമ്മിറ്റി പഞ്ചായത്തോഫീസിലേക്ക് മാർച്ച് നടത്തി. വണ്ടൂർ ഏരിയ സെന്ററംഗം എം.ടി. അഹമ്മദ് ഉദ്ഘാടനം ചെയ്തു. ‌കെ. സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. പി. അയ്യപ്പൻ, ടി.പി. ഉമൈമത്ത്, ടി.കെ. ശിഫ്‌ന നജീബ്, കെ. മുജീബ്, പി.എസ്. അബ്ദുസമദ് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തംഗങ്ങളായ കെ.ജെ. ബിജു, ടി.കെ. ഗോപിക, എം.ആർ. സുബ്രഹ്മണ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.