മമ്പാട് : എം.ഇ.എസ്. മമ്പാട് കോളേജിലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി പഠനകേന്ദ്രത്തിൽ ബി.എ, ബി.കോം, എം.എ. ഇംഗ്ലീഷ്, സർട്ടിഫിക്കറ്റ് ഇൻ ബിസിനസ് സ്‌കിൽസ്, സർട്ടിഫിക്കറ്റ് ഇൻ ഫങ്ഷണൽ ഇംഗ്ലീഷ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു.

എസ്.സി., എസ്.ടി. വിദ്യാർഥികൾക്ക് പഠനവും പുസ്തകങ്ങളും സൗജന്യമാണ്. www.ignou.ac.in എന്ന വെബ്‌സൈറ്റിലൂടെ പ്രവേശനം നേടാം. ജൂലായ് 31-ന് മുൻപായി അപേക്ഷിക്കണം. ഫോൺ: 9946819599.