മമ്പാട് : കോവിഡ് രോഗികളെ ജീവിതത്തിലേക്ക് കൈപിടിച്ച ഡോ. ഷിനാസ് ബാബുവിന് ജൻമനാട്ടിൽ ആദരം. വടപുറം യൂത്ത് കോൺഗ്രസ് സമിതിയാണ് ആദരച്ചടങ്ങ് നടത്തിയത്. മഞ്ചേരി മെഡിക്കൽകോളേജിലെ കൺസൾട്ടന്റ് ഫിസിഷ്യനായ ഡോ. ഷിനാസ് ബാബു കോവിഡ് 19 നോഡൽ ഓഫീസറാണ്. ആദരിക്കൽ ചടങ്ങ് യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജിഹാദ് കുനിയിൽ ഉദ്ഘാടനംചെയ്തു. സാദിഖ് പുളിക്കൽ, കെ. നിജാഷ്, നിഷാൻ ചോലയിൽ, വി. ജാഷിദ്, കെ. ജംഷീദ്, എം.പി. ബിനീഷ് എന്നിവർ പ്രസംഗിച്ചു.