മമ്പാട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മമ്പാട് ടാണയിലെ വിദ്യാർഥിനി സമ്പാദ്യക്കുടുക്ക കൈമാറി.

കുപ്പനത്ത് സിയാസിന്റെ മകൾ അംറിൻ ദിയയാണ് തന്റെ സമ്പാദ്യക്കുടുക്ക ഡി.വൈ.എഫ്.ഐ. റീസൈക്കിൾ കേരള പദ്ധതിയിലൂടെ കൈമാറിയത്. ഡി.വൈ.എഫ്.ഐ. മേഖലാസെക്രട്ടറി കെ. സലീം, പ്രസിഡന്റ് അഡ്വ. പി.കെ. ഷരീഫ് എന്നിവർചേർന്ന് ഏറ്റുവാങ്ങി. സി.പി.എം. ലോക്കൽ സമിതിയംഗം കെ. മുജീബ്, ഡി.വൈ.എഫ്.ഐ. മേഖലാ സെക്രേട്ടറിയറ്റംഗം എ.ടി. നിസാർ, കെ.എച്ച്. ലത്തീഫ്, എം. ശരീഫ്, കെ. ശിഹാബ് എന്നിവർ പങ്കെടുത്തു.