മമ്പാട് : കുഴികൾനിറഞ്ഞ് ഗതാഗതം ദുഷ്കരമായ മമ്പാട് ഓടായിക്കൽ റഗുലേറ്റർ കം -ബ്രിഡ്ജിന്റെ അനുബന്ധറോഡ് താത്കാലികമായി നന്നാക്കി. സി.പി.എം. ലോക്കൽ സമിതിയുടെയും ഡി.വൈ.എഫ്.ഐ. മേഖലാ സമിതിയുടെയും നേതൃത്വത്തിലാണ് പാറപ്പൊടികളും മറ്റും നിറച്ച് റോഡ് നന്നാക്കിയത്.

പാതയോരങ്ങളിലെ കാടുകളും വെട്ടിത്തെളിച്ചു. കാൽനടയാത്രപോലും സാധ്യമല്ലാത്ത സാഹചര്യം കണക്കിലെടുത്താണ് സി.പി.എം, ഡി.വൈ.എഫ്.ഐ. പ്രവർത്തകർ റോഡ് നന്നാക്കാനിറങ്ങിയതെന്ന് പഞ്ചായത്തംഗവും സി.പി.എം. വണ്ടൂർ ഏരിയ സെന്ററംഗവുമായ എം.ടി. അഹമ്മദ് പറഞ്ഞു. വാർഡംഗം കെ.ജെ. ബിജു, പി. അയ്യപ്പൻ,കെ. സലാഹുദ്ദീൻ, എൻ.പി. ഉബൈദ്, കെ.എൻ. ശശിധരൻ തുടങ്ങിയവർ നേതൃത്വം നൽകി.