മമ്പാട് : കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി മമ്പാട് പഞ്ചായത്തോഫീസിലും പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഹാൻഡ്‌ലെസ്സ് സാനിറ്റൈസർ സ്റ്റാൻഡുകൾ സ്ഥാപിച്ചു.

എ.എസ്. അസോസിയേറ്റ്‌സിന്റെ നേതൃത്വത്തിലാണ് ഉപകരണങ്ങൾ കൈമാറിയത്.

പഞ്ചായത്ത് പ്രസിഡന്റ് കാഞ്ഞിരാല സമീന ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് പന്താർ മുഹമ്മദ്, വി.ടി. നാസർ, റസിയ പുന്നപ്പാല, കബീർ കാട്ടുമുണ്ട, വി.ടി. നാസർ, ഡോ. പി. ധന്യശ്രീ, വി. അവിസന്ന, സി.ടി. ഗണേശൻ, ഷബീബ് തോട്ടിന്റക്കര, സബീഹ് മേപ്പാടം തുടങ്ങിയവർ പങ്കെടുത്തു.