മമ്പാട് : പ്രവാസിവിരുദ്ധ നിലപാടിനെതിരേ മുസ്‌ലിംലീഗ് പഞ്ചായത്ത് സമിതി സംഗമം നടത്തി. പുന്നപ്പാല അബ്ദുൽകരീം അധ്യക്ഷത വഹിച്ചു. നൗഷാദ് മണ്ണിശ്ശേരി, പന്തലിങ്ങൽ മുഹമ്മദാലി, ഡോ. പി. അൻവർ, സി.എച്ച്. ഇഖ്ബാൽ, എൻ.സി. മുസദ്ദിഖ്, വി.ടി. ഖാസിം, തങ്കയത്ത് അബൂബക്കർ, ഷാജഹാൻ പുള്ളിപ്പാടം, ഫായിസ് കാഞ്ഞിരാല തുടങ്ങിയവർ പ്രസംഗിച്ചു.

മഞ്ചേരി : പ്രവാസികളെ വഞ്ചിക്കുന്ന കേന്ദ്ര-കേരള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത്‌ലീഗ് തൃക്കലങ്ങോട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു. പ്രതിഷേധം കണ്ണിയൻ അബൂബക്കർ ഉദ്ഘാടനംചെയ്തു. വി.കെ. ഹസ്‌കർ അധ്യക്ഷതവഹിച്ചു.

ഇ.ടി. മോയിൻകുട്ടി, എൻ.പി. മുഹമ്മദ്, ഇ.എ.സലാം, ഷൈജൽ ആമയൂർ, കെ.എം. ചെറിയാപ്പു തുടങ്ങിയവർ സംസാരിച്ചു.