മമ്പാട് : പ്രളയത്തിൽ വീട്‌ തകർന്ന ബീമ്പുങ്ങലിലെ കുടുംബത്തിന് അബുദാബി ജില്ലാ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നിർമിച്ചുനൽകുന്ന വീടിന്റെ (ബൈത്തുറഹ്‌മ) കട്ടിളവെപ്പ്‌ കർമം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കോയ ഹാജി, അബു ഹാജി, മുസ്തഫ തങ്ങൾ, സലാം പുറത്തൂർ, അഷ്‌റഫ് പൊന്നാനി, ടി. അഹമ്മദ് കോട്ടയ്ക്കൽ, ഉബൈദ് ഓമച്ചപ്പുഴ, ഡോ. പി. അൻവർ, ഗഫൂർ ഹാജി, മുസ്തഫ കമാൽ തുടങ്ങിയവർ പങ്കെടുത്തു.