മമ്പാട് : പഞ്ചായത്തിൽ പ്രളയ ദുരന്തനിവാരണ സമിതി യോഗം ചേർന്നു. പ്രളയസാധ്യതാ പ്രദേശങ്ങളിൽ സന്നദ്ധസേവകരെ ഉൾപ്പെടുത്തി യോഗം ചേരാൻ തീരുമാനിച്ചു.

രക്ഷാപ്രവർത്തനങ്ങൾക്ക് യന്ത്രവത്കൃത ബോട്ട് ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. മുതിർന്നവരും കുട്ടികളും ഉൾപ്പെടുന്ന കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിക്കാനും നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് സമീന കാഞ്ഞിരാലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് പന്താർ മുഹമ്മദ്, സെക്രട്ടറി വി. അവിസന്ന വിവിധ വകുപ്പുദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.