മമ്പാട് : പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ മൂന്നാംഘട്ട പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഭൂരേഖ കൈമാറി. 119 ഭൂ രഹിതരിൽ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിച്ച 79 കുടുംബങ്ങൾക്കാണ് ആധാരം വിതരണം ചെയ്തത്.

പ്രമാണങ്ങൾ ലഭിച്ചവർക്കെല്ലാം ഈ സാമ്പത്തിക വർഷംതന്നെ വീടനുവദിക്കാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ വിതരണോദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സമീന കാഞ്ഞിരാല അധ്യക്ഷത വഹിച്ചു.

സി.എച്ച്. ആസിയ, സക്കീന പുൽപ്പാടൻ, വി. സുധാകരൻ, ഉമ്മർ അറക്കൽ, ഇസ്മായിൽ മൂത്തേടം, അബ്ദുൽ ബഷീർ, പുന്നപ്പാല അബ്ദുൽകരീം, കാപ്പിൽ ജോയ്, എ.ജെ. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.