മമ്പാട് : വൈദ്യുതിബിൽ വർധനയ്ക്കെതിരേ മുസ്‌ലിംലീഗിന്റെ നേതൃത്വത്തിൽ സമരപരമ്പര നടത്തി. മമ്പാട് കെ.എസ്.ഇ.ബി. ഓഫീസിലേക്ക് നടത്തിയ പ്രതിഷേധപ്രകടനം മുസ്‌ലിം യൂത്ത്‌ലീഗ് വണ്ടൂർ മണ്ഡലം പ്രസിഡന്റ് ഷൈജൽ എടപ്പറ്റ ഉദ്ഘാടനംചെയ്തു. യൂത്ത്‌ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അഷ്‌റഫ് ടാണ അധ്യക്ഷതവഹിച്ചു.

ഡോ. പി. അൻവർ, പുന്നപ്പാല അബ്ദുൽകരീം, എൻ.കെ. മാസിൻ, കാമ്പ്രത്ത് ശിഹാബ്, ആശിഖ് കാട്ടുമുണ്ട, സലീം പൊങ്ങല്ലൂർ, മുജീബ് പന്തലിങ്ങൽ, മുഹ്‌സിൻ മമ്പാട്, ജാവേദ് എന്നിവർ പ്രസംഗിച്ചു.