മമ്പാട് : അത്താണിക്കുന്ന് നാസ്‌ക് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ നാനൂറിലേറെ കുടുംബങ്ങൾക്ക് മാസ്‌കുകൾ വിതരണംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സമീന കാഞ്ഞിരാല ഉദ്ഘാടനംചെയ്തു. നാസ്‌ക് ക്ലബ്ബ് പ്രസിഡന്റ് ഹബീബ്, ഭാരവാഹികളായ സി.കെ. ഷബീർ, ഹിബാദ്, പ്രവാസി കൂട്ടായ്മ പ്രസിഡന്റ് കെ.ടി. യൂനുസ് എന്നിവർ പ്രസംഗിച്ചു.