മമ്പാട് : പ്രീ മൺസൂൺ ക്യാമ്പയിനിന്റെ ഭാഗമായി മമ്പാട് പഞ്ചായത്തിൽ സമ്പൂർണ ശുചീകരണയജ്ഞം തുടങ്ങി.

വാർഡംഗങ്ങളുടെ നേതൃത്വത്തിൽ തൊഴിലുറപ്പു തൊഴിലാളികളാണ് ശുചീകരണം നടത്തുന്നത്. പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് സമീന കാഞ്ഞിരാല നിർവഹിച്ചു. വൈസ് പ്രസിഡന്റ് പന്താർ മുഹമ്മദ് അധ്യക്ഷതവഹിച്ചു.

നിലമ്പൂർ : നിലമ്പൂർ നഗരസഭയിലെ തോണിപ്പൊയിൽ ആരോഗ്യ ഉപകേന്ദ്രം ശുചീകരിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പാലോളി മെഹബൂബ് ഉദ്ഘാടനംചെയ്തു.