മമ്പാട് : കെ.എസ്.ഇ.ബി. പരിധിയിൽ പലയിടത്തും 12 മണിക്കൂറിലേറെ സമയം വൈദ്യുതി മുടങ്ങി.

തിങ്കളാഴ്ച പുലർച്ചേ മുടങ്ങിയ വൈദ്യുതി പലയിടത്തും പുനഃസ്ഥാപിച്ചത് വൈകീട്ടോടെ. വിദ്യാർഥികളുടെ ഓൺലൈൻ പഠനവും ഇതോടെ താളം തെറ്റി.

വൈദ്യുതി ഇല്ലാത്തതിനാൽ മൊബൈൽ ഫോണുകളും പ്രവർത്തിപ്പിക്കാനായില്ല. പലയിടത്തും കുടിവെള്ള പദ്ധതികളേയും വൈദ്യുതി മുടക്കം ബാധിച്ചു.

പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ ഈയിടെയായി വൈദ്യുതി മുടക്കം പതിവായതായി നാട്ടുകാർ പരാതിപ്പെടുന്നു.

മണിക്കൂറുകൾക്കു ശേഷമാണ് പുനഃസ്ഥാപിക്കുന്നതെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.