മമ്പാട് : കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.എം. ലോക്കൽസമിതിയുടെ നേതൃത്വത്തിൽ മമ്പാട്ട് പച്ചക്കറിക്കൃഷി തുടങ്ങി. നടുവക്കാട്ട് ഒരു ഹെക്ടർ സ്ഥലത്താണ് കൃഷി നടത്തുന്നത്. സി.പി.എം. വണ്ടൂർ ഏരിയാസെന്റർ അംഗം എം.ടി. അഹമ്മദ് വിത്തിടൽ കർമം നടത്തി.

ഏരിയാസമിതിയംഗം ടി.പി. ഉമൈമത്ത്, ലോക്കൽസമിതി സെക്രട്ടറി പി. അയ്യപ്പൻ, അംഗങ്ങളായ കെ. സലാഹുദ്ദീൻ, പി.ടി. മുഹമ്മദലി, കെ. മുജീബ്, നടുവക്കാട് ബ്രാഞ്ച് സെക്രട്ടറി കെ. ഷൗക്കത്തലി, എൻ.പി. ഹസൈനാർ, പി. ഹനീഫ, കെ. ചെറിയോൻ എന്നിവർ പങ്കെടുത്തു.

സി.പി.എം. ലോക്കൽ സമിതിയുടെയും വർഗ ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ മമ്പാട്ട് സുഭിക്ഷ കേരളം പദ്ധതിയിൽ 25 ഏക്കറിലേറെവരുന്ന തരിശുഭൂമിയിൽ കൃഷി നടത്തുന്നതായി ഏരിയാസെന്റർ അംഗം എം.ടി. അഹമ്മദ് പറഞ്ഞു.

ഇതിനുപുറമെ വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളും കൃഷി നടത്തുന്നുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ തരിശുഭൂമിയിൽ കരനെൽകൃഷിയും തുടങ്ങിയതായി എം.ടി. അഹമ്മദ് പറഞ്ഞു.