മമ്പാട് : ടാണയിലെ കാഞ്ഞിരാല ഫിദിലിനും അനുജത്തി ഫിദയ്ക്കും ഇത്തവണ പെരുന്നാൾ പുടവയില്ലായിരുന്നു. പുതുവസ്ത്രങ്ങൾ വാങ്ങാനായി കരുതിവെച്ച തുക ഇരുവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

സി.പി.എം. മമ്പാട് ലോക്കൽ സമിതിയംഗം കാഞ്ഞിരാല മുജീബീന്റെ മക്കളാണിവർ. നിലമ്പൂർ ഗവ. മോഡൽ യു.പി. സ്കൂളിലെ അഞ്ചാംതരം വിദ്യാർഥിയാണ് ഫിദിൽ.

ഡി.വൈ.എഫ്.ഐ. ഭാരവാഹികൾ ഇവരുടെ വീട്ടിലെത്തി തുക സ്വീകരിച്ചു.

സെക്രട്ടറി കെ. സലീം, പ്രസിഡന്റ് പി.കെ. ഷരീഫ്, എ.ടി. നിസാർ, എ.ടി. സലീം, സിയാസ് കുപ്പനത്ത് എന്നിവർ പങ്കെടുത്തു.