മമ്പാട് : പെൺകൂട്ടായ്മയിൽ രാജീവ് കോളനി പരിസരത്തെ രണ്ടര ഏക്കർ തരിശുഭൂമിയിൽ ഇനി നെല്ല് വിളയും.

ഒരേക്കർ സ്ഥലത്ത് പച്ചക്കറിക്കൃഷിയും. അഖിലേന്ത്യോ ജനാധിപത്യ മഹിളാ അസോസിയേഷൻ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിലാണ് ‘സുഭിക്ഷകേരളം’ പദ്ധതിയുടെ ഭാഗമായി കൃഷിയൊരുക്കിയത്.

സി.ഡി.എസ്. അംഗംകൂടിയായ വടപുറം പാലപ്പറമ്പ് കാരാട്ടിൽ ഉഷ ചന്ദ്രനാണ് ട്രാക്ടറോടിച്ച് നിലമൊരുക്കിയത്.

പഞ്ചായത്തംഗങ്ങളായ ടി.പി. ഉമൈമത്ത്, ടി.കെ. ശിഫ്‌ന നജീബ്, ടി.കെ. ഗോപിക എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയൊരുക്കിയത്.

വിത്തുവിതയ്ക്കലിന്റെ ഉദ്ഘാടനം മഹിളാ അസോസിയേഷൻ വണ്ടൂർ ഏരിയാ സെക്രട്ടറി അഡ്വ. ഷീന രാജൻ നിർവഹിച്ചു.

സി.പി.എം. ജില്ലാ സമിതിയംഗം ബി.എം. റസാഖ്, വണ്ടൂർ ഏരിയാ സെന്ററംഗം എം.ടി. അഹമ്മദ്, മമ്പാട് ലോക്കൽ സമിതി സെക്രട്ടറി പി. അയ്യപ്പൻ, കെ. സലാഹുദ്ദീൻ, മഹിള അസോസിയേഷൻ ഭാരവാഹികളായ സജി ഗോപാലൻ, സക്കീന അനിൽ, ചന്ദ്രിക എന്നിവർ നേതൃത്വം നൽകി.