മമ്പാട് : മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരേ മനോഹര ഗോൾ നേടിയ മമ്പാട് നടുവക്കാടിലെ സി.കെ. റാഷിദ് മനുവിന് ജൻമനാടിന്റെ അനുമോദനം.

ഐക്യ കലാകായിക സാംസ്കാരിക വേദിയുടെ നേതൃത്വത്തിലാണ് സ്വീകരണംഒരുക്കിയത്. മുൻ ഫുട്‌ബോൾ താരവും എസ്.ഐയുമായ സി. സുൽഫിക്കറലി ഉദ്ഘാടനം ചെയ്തു. ഐക്യ പ്രസിഡന്റ് പി.കെ. ഹനീഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.കെ. മാസിൻ, കെ. സലാഹുദ്ദീൻ, സി. റഷീദ്, കെ. റനീഷ്, മുബഷിർ തുടങ്ങിയവർ പ്രസംഗിച്ചു.