മമ്പാട് : മമ്പാട് എം.ഇ.എസ്. കോളേജ് ആദ്യ മലയാള അധ്യാപകനും സ്വാതന്ത്ര്യ സമരസേനാനിയും വാഗ്മിയുമായിരുന്ന പ്രൊഫ. സി.വി.എൻ. നമ്പൂതിരിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു.വിമർശന/ നിരൂപണ ഗ്രന്ഥങ്ങൾക്കാണ് ഈ വർഷത്തെ പുരസ്‌കാരം. 10001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം. 2011 ജനുവരി ഒന്നിനുശേഷം ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച വിമർശന/നിരൂപണ ഗ്രന്ഥങ്ങളാണ് അയയ്ക്കേണ്ടത്.

സി.വി.എൻ. നമ്പൂതിരിയുടെ അഞ്ചാം ചരമവാർഷിക ദിനമായ ജൂൺ 25-ന് മമ്പാട് കോളേജിൽ പുരസ്‌കാര സമർപ്പണം നടക്കും.

ഗ്രന്ഥകർത്താക്കൾക്കും പ്രസാധകർക്കും താത്പര്യമുള്ളവർക്കും പുസ്തകങ്ങൾ അയയ്ക്കാം.

പുസ്തകങ്ങളുടെ മൂന്നു കോപ്പിവീതം കൺവീനർ, പ്രൊഫ.സി.വി.എൻ. പുരസ്‌കാര സമിതി, മമ്പാട് എം.ഇ.എസ്. കോളേജ്, മമ്പാട് കോളേജ് പി.ഒ.,-676542 എന്ന വിലാസത്തിൽ മാർച്ച് 25-നകം ലഭിക്കണം. ഫോൺ: 9747114155, 9497343955