മലപ്പുറം: വാളയാർ പെൺകുട്ടികളോടുള്ള അനീതിക്കെതിരേ ’നെറ്റ്‌വർക്ക് ഓഫ് ആർട്ടിസ്റ്റിക് ക്രിയേറ്റർ ആക്ടിവിസ്റ്റ്‌സ് കേരള’ ജില്ലാകമ്മിറ്റി പ്രതിഷേധസംഗമം നടത്തി. സംഗമം സാമൂഹികപ്രവർത്തക ഡോ. പി. ഗീത ഉദ്ഘാടനംചെയ്തു.

ആറങ്ങോട്ടുകര കലാപാഠശാലയുടെ നേതൃത്വത്തിൽ ’ഇര’, ’മരിച്ച കുഞ്ഞുങ്ങൾ വരുന്നുണ്ട്’ എന്നീ നാടകങ്ങൾ അവതരിപ്പിച്ചു. കോട്ടയ്ക്കൽ മുരളി, സുരേഷ് തിരുവാലി, വിജിത, ഡോ. ബിജി, സതീശൻ മൊഹബത്ത്, ഉണ്ണിക്കൃഷ്ണൻ നെല്ലിക്കാട്, അഹമ്മദ് പാറമ്മൽ, സേതു കണ്ടനകം എന്നിവർ നേതൃത്വംനൽകി.