മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം, പൊന്നാനി, വയനാട് സീറ്റുകളിൽ യു.ഡി.എഫ്. റെക്കോർഡ് വിജയം നേടുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു.

മുസ്‌ലിംലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന യൂത്ത് സമ്മേളനത്തിന്റെ മലപ്പുറം മണ്ഡലം ഓൺലൈൻ രജിസ്‌ട്രേഷൻ ഫോം കൈമാറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതരത്വം സംരക്ഷിക്കുന്നതിനും ന്യൂനപക്ഷ പോരാട്ടങ്ങൾക്കും മുസ്‌ലിംലീഗ് വഹിച്ച പങ്ക് വലുതാണ്. മാറിയ ഇന്ത്യയെ വീണ്ടെടുക്കാനുള്ള കഠിന പോരാട്ടമായിരിക്കും തിരഞ്ഞെടുപ്പ്- അദ്ദേഹം പറഞ്ഞു.

യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽസെക്രട്ടറി പി.കെ. ഫിറോസ്, മുജീബ് കാടേരി, ഫൈസൽ ബഖവി തങ്ങൾ, അൻവർ മുള്ളമ്പാറ, കെ.ടി. അഷ്‌റഫ്, ബാവ വിസപ്പടി, നൗഷാദ് മണ്ണിശ്ശേരി, അഷ്‌റഫ് പാറച്ചോടൻ എന്നിവർ പ്രസംഗിച്ചു.

Content Highlights:  pk kunhalikutty says that udf will win with record votes in three seats