മലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടിയുടെ രണ്ടാംഘട്ട പ്രചാരണത്തിന് തുടക്കമായി. മലപ്പുറം മണ്ഡലത്തിലെ വിവിധ കാമ്പസ് സന്ദർശനത്തോടെയാണ് പര്യടനത്തിന് തുടക്കംകുറിച്ചത്.

രാവിലെ മലപ്പുറം ഗവ. കോളേജിലെത്തിയ കുഞ്ഞാലിക്കുട്ടിയെ എം.എസ്.എഫ്., കെ.എസ്.യു. പ്രവർത്തകർ സ്വീകരിച്ചു. കോളേജിന്‌ മുന്നിലെ ഓട്ടോ സ്റ്റാൻഡിലെത്തി ഡ്രൈവർമാരോടും വോട്ടഭ്യർഥിച്ചു. മലപ്പുറം ഗവ. വനിതാ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെത്തി വിദ്യാർഥികളുമായി സംവദിച്ചു.

മേൽമുറി പ്രിയദർശിനി കോളേജിലെത്തിയ സ്ഥാനാർഥിയെ വാദ്യമേളങ്ങളോടെയാണ് സ്വീകരിച്ചത്. അത്താണിക്കൽ എം.ഐ.സി. കോളേജും സന്ദർശിച്ചു. പര്യടന പരിപാടിയിൽ പി. ഉബൈദുള്ള എം.എൽ.എ., ടി.വി. ഇബ്രാഹിം എം.എൽ.എ, വീക്ഷണം മുഹമ്മദ്, വി. മുസ്തഫ, പി.സി. വേലായുധൻകുട്ടി, സി.എച്ച്. ഹസ്സൻ ഹാജി, സി.എച്ച്. ജമീല, കെ.എം. ഗിരിജ, പി. സെയ്താലി മൗലവി, പി. ബാബു തുടങ്ങിയവർ പങ്കെടുത്തു.