മലപ്പുറം: കൗമാര കലോത്സവത്തിന് തിങ്കളാഴ്ച തിരശീലയുയരും. പ്രളയത്തെത്തുടർന്ന് ആർഭാടങ്ങൾ പൂർണമായും ഒഴിവാക്കിയാണ് 26 മുതൽ 28 വരെ നടക്കുക. ഇതിന്റെ ഭാഗമായി സ്റ്റേജ് നിർമാണം ഒഴിവാക്കിയിട്ടുണ്ട്. വിളംബരറാലിയും ഉപേക്ഷിച്ചു. പത്ത് വേദികളിലായി 7250-ത്തിലധികം കുട്ടികളാണ് ജില്ലാതലത്തിൽ മത്സരിക്കുന്നത്.

മലപ്പുറം ജി.ജി.എച്ച്.എസ.്എസ്, മലപ്പുറം ജി.ബി.എച്ച്.എസ്.എസ്, എം.എസ്.പി.എച്ച്.എസ്, സെന്റ്. ജമ്മാസ് എച്ച്.എസ.്, മേൽമുറി എം.എം.ഇ.ടി. എച്ച്.എസ.്എസ്., മലപ്പുറം എ.യു.പി.എസ്, എന്നീ സ്‌കൂളുകളിലും ടൗൺഹാൾ, ബസ്‌സ്റ്റാൻഡ് ഓഡിറ്റോറിയം, ഡി.ടി.പി.സി. ഹാൾ, എം.എസ്.പി. കമ്യൂണിറ്റി ഹാൾ, പെൻഷൻഭവൻ എന്നിവിടങ്ങളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. സ്‌കൂളുകൾ വേദികളായിട്ടുള്ളയിടങ്ങളിൽ തിങ്കളാഴ്ച വൈകീട്ട് നാലിന് മാത്രമേ മത്സരങ്ങൾ തുടങ്ങുകയുള്ളു.

രജിസ്ട്രേഷൻ കമ്മിറ്റി പ്രവർത്തനങ്ങൾ ഡി.ഡി.ഇ. പി. കൃഷ്ണൻ ഉദ്ഘാടനംചെയ്തു. 17 സബ് ജില്ലാ കൺവീനർമാരും യോഗത്തിൽ പങ്കെടുത്തു. രജിസ്‌ട്രേഷൻ കമ്മിറ്റി കൺവീനർ പി.എം. ആശിഷ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ആർ.കെ. ബിനു, ഐ.ടി. കോർഡിനേറ്റർ റഷീദ്, ബി.പി.ഒ.പി. ഗോപാലകൃഷ്ണൻ, ടി.ജെ. രാജേഷ് എന്നിവർ സംസാരിച്ചു.

Content Highlights: Malappuram district school youth festival 2018