
അങ്ങാടിപ്പുറം: സൂര്യഗ്രഹണത്തോടനുബന്ധിച്ച് അങ്ങാടിപ്പുറം ബ്രാഹ്മണ സമൂഹമഠത്തിൽ ഗ്രഹണതർപ്പണം നടത്തി. രാവിലെ 8.07-നും 11.15-നും ഇടയിലായിരുന്നു കർമം. ഗ്രഹണതർപ്പണ കർമങ്ങൾക്ക് അങ്ങാടിപ്പുറം ബ്രാഹ്മണ സമൂഹം പുരോഹിതൻ രമണി വാധ്യാർ കാർമികത്വംവഹിച്ചു. അങ്ങാടിപ്പുറം ബ്രാഹ്മണ സമൂഹം സെക്രട്ടറി കെ.എസ്. രമേഷ്, പ്രസിഡന്റ് കെ.പി. കൃഷ്ണൻ, എൻ.വി. ഭരതൻ, ആർ. രാജഗോപാലൻ, ആർ. ശിവരാമൻ, സേതുരാമൻ, ത്രിവിക്രമൻ എന്നിവർ നേതൃത്വംനൽകി.