മലപ്പുറം : ഹാഗിയ സോഫിയ കത്തീഡ്രൽ മ്യൂസിയത്തെ പള്ളിയാക്കിയതിനെ അനുകൂലിച്ച പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നിലപാട് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് മുസ്‌ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന അദ്ദേഹം പാർട്ടിയുടെ അഭിപ്രായമല്ല തങ്ങൾ രേഖപ്പെടുത്തിയതെന്ന് വ്യക്തമാക്കി.

കത്തീഡ്രൽ മ്യൂസിയത്തെ പള്ളിയാക്കിക്കൊണ്ടുള്ള തുർക്കി ഭരണകൂടത്തിന്റെ നിലപാടിനോട് അനുകൂലിച്ച് സാദിഖലി തങ്ങൾ അഭിപ്രായം പറഞ്ഞിരുന്നു. ഇത് വിവാദമാവുകയും വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എമ്മും ബി.ജെ.പിയും അടക്കമുള്ള പാർട്ടികൾ ഉന്നയിക്കുകയും ചെയ്തിരുന്നു.