മലപ്പുറം : ഇടതുസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേയുള്ള ജനകീയ അവിശ്വാസപ്രമേയ പരിപാടിയുടെ ഭാഗമായി നഗരസഭാ വനിതാ ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിക്ക് കത്തുകൾ അയച്ചു.

മലപ്പുറം നഗരസഭാധ്യക്ഷ സി.എച്ച്. ജമീല ഉദ്ഘാടനംചെയ്തു. മറിയുമ്മ ശരീഫ്, അഡ്വ. റിനിഷ റഫീഖ്, ആരിദ വലിയങ്ങാടി, ബുഷ്റ തറയിൽ പങ്കെടുത്തു.